വി​ധ​വ​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ ഉ​പാ​ധി​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന്
Saturday, April 4, 2020 10:20 PM IST
ചേ​ർ​ത്ത​ല: വി​ധ​വ​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ ഉ​പാ​ധി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. കോ​വി​ഡ്19 ന്‍റെ നി​യ​ന്ത്ര​ണ​സ​മ​യ​ത്ത് വി​ധ​വ​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കാ​ത്തതി​ന്‍റെ പേ​രി​ൽ ത​ട​ഞ്ഞുവ​യ്ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഇ​ത്ത​രം സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

ആ​യ​തി​നാ​ൽ നി​ല​വി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് അ​ത് പി​ടി​ച്ചു​വ​യ്ക്കാ​തെ പെ​ൻ​ഷ​ൻ ന​ല്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ മു​ൻ​ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ ഐ​സ​ക് മാ​ട​വ​ന ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കി.