വീ​ണ്ടും കോ​ട​യും ചാ​രാ​യ​വും
Sunday, April 5, 2020 9:35 PM IST
മാ​വേ​ലി​ക്ക​ര: എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 65 ലി​റ്റ​ർ കോ​ട​യും 1.5 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ക​റ്റാ​ന​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​റ്റാ​നം ഇ​രു​ട്ടി​പ്പ​ണ​ത്ത​റ​യി​ൽ സ്മി​തേ​ഷി(27)​നെ​യും വാ​ത്തി​കു​ള​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ തെ​ക്കേ​ക്ക​ര വാ​ത്തു​ക്കു​ളം മു​റി​യി​ൽ ചേ​ങ്ക​ര വീ​ട്ടി​ൽ ക​ണ്ണ​നെ(40)​യും ആ​ണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ് ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.
സ്മി​തേ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്നും ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ മൂ​ന്നു​ബ​ക്ക​റ്റി​ലും പ്ര​ഷ​ർ കു​ക്ക​റി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 35 ലി​റ്റ​ർ കോ​ട, 1.5 ലി​റ്റ​ർ ചാ​രാ​യം, ഗ്യാ​സ് ബ​ർ​ണ​ർ, ഗ്യാ​സ് കു​റ്റി, പാ​സ്റ്റി​ക്ക് ട്യൂ​ബ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​ണ്ണ​ന്‍റെ പ​ക്ക​ൽ നി​ന്നും ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 30 ലി​റ്റ​ർ കോ​ട​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​രു​വ​രെയും റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​ക​ളി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ഹാ​രി​സ്, സി​ഇ​ഒ​മാ​രാ​യ എ​ൻ.​സി. അ​നി, അ​ജേ​ഷ്, അ​ജീ​ഷ് കു​മാ​ർ, ഡ​ബ്ല്യൂ​സി​ഇ​ഒ വീ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഹ​രി​പ്പാ​ട്ഃ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ചാ​രാ​യ വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. സി.​ഐ. രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​റ്റ ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​രു​വാ​റ്റ ഷാ​ജി ബി​ൽ​ഡിം​ഗ്സി​ൽ മു​ഹ​മ്മ​ദ് സ​ന​ൽ (36) ക​രു​വാ​റ്റ പു​തു​ക്കാ​ട്ടി​ൽ ശി​രീ​ഷ് (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യം, വി​ല്പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ, ബൈ​ക്ക്, 10030 രൂ​പ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. റി​മാ​ൻ​ഡ് ചെ​യ്തു.
ചേ​ർ​ത്ത​ല: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റു​ന്ന​തി​നു​വേ​ണ്ടി സൂ​ക്ഷി​ച്ച 210 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മാ​ക്കാ​ശേ​രി വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ൻ പ്ര​ഹ്ളാ​ദ(52) നെ ​പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്തു. അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് സി.​ഐ വേ​ണു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ഹ്ളാ​ദ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.