ട്രാ​ക്കി​ലൂ​ടെ ന​ട​ന്നെ​ത്തി​യയാളെ ആ​ശു​പ​ത്രി​യി​ലാ​ക്കി
Sunday, April 5, 2020 9:35 PM IST
അ​ന്പ​ല​പ്പു​ഴ: റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ 29 മ​ണി​ക്കൂ​ർ ന​ട​ന്ന് അ​ന്പ​ല​പ്പു​ഴ​യി​ലെ​ത്തി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ഷ്റ​ഫി(30)​നെ​യാ​ണ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​യാ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി​തേ​ടി പോ​യ​താ​ണ​ന്നും, ജോ​ലി കി​ട്ടാ​താ​യ​തി​നാ​ൽ കൊ​ല്ല​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തെ കി​ളി​കൊ​ല്ലൂ​രി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ നി​ന്നും ആ​രു​മ​റി​യാ​തെ ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച 12 ഓ​ടെ പു​റ​ത്തു​ക​ട​ന്നു. പി​ന്നീ​ട് റ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു.