ആ​തു​ര ശു​ശ്രൂ​ഷ​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി ചി​ത്രം​വ​ര​ച്ച് ആ​റാം ക്ലാ​സു​കാ​രി
Sunday, April 5, 2020 9:35 PM IST
ചാ​രും​മൂ​ട്: കൊ​റോ​ണ​ക്കെ​തി​രെ വി​ശ്ര​മ​മി​ല്ലാ​തെ സേ​വ​നം ചെ​യ്യു​ന്ന ആ​തു​ര ശു​ശ്രൂ​ഷ​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി ആ​റാം ക്ലാ​സു​കാ​രി എ​യ്ഞ്ച​ൽ ജോ​ണ്‍ വ​ര​ച്ച ചി​ത്രം വാ​ട്ട്സ്ആ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. വെ​ട്ടി​യാ​ർ ടി.​എം. വ​ർ​ഗീ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി മ​ല​യി​ൽ വ​ട​ക്ക​തി​ൽ ജോ​ണി​ന്‍റെ മ​ക​ൾ എ​യ്ഞ്ച​ൽ ജോ​ണ്‍ വ​ര​ച്ച ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​യ്ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ഏ​ബ​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു .
നാ​ലു​ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഏ​ബ​ലി​ന് അ​സു​ഖം ഭേ​ദ​മാ​യി ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​റോ​ണ​ക്കെ​തി​രെ പൊ​രു​തു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും നേ​ഴ്സ്മാ​ർ​ക്കും​സ​മ​ർ​പ്പി​ക്ക​നാ​യി മ​നോ​ഹ​ര​മാ​യ ചി​ത്രം. വ​ര​ച്ച​ത്.