സ്വ​ന്ത​മാ​യി ഒ​രു​ത​രി​ മ​ണ്ണും കി​ട​പ്പാ​ട​വു​മെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി രാ​ഘ​വ​ൻ യാ​ത്ര​യാ​യി
Monday, April 6, 2020 10:24 PM IST
മ​ങ്കൊ​ന്പ് : സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം വാ​ങ്ങു​ന്ന​തി​നു മു​ന്പ് സ്വ​ന്ത​മാ​യി പെ​രു​വെ​ള്ളം വി​ഴു​ങ്ങാ​ത്ത ഒ​രു തു​ണ്ടു ഭൂ​മി​യും കി​ട​ക്കാ​നൊ​രി​ട​വും എ​ന്ന സ്വ​പ്ന​വും ബാ​ക്കി​യാ​ക്കി രാ​ഘ​വ​ൻ യാ​ത്ര​യാ​യി. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു സ്വ​ന്തം പു​ര​യി​ട​വും വീ​ടും ഒ​ലി​ച്ചു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ൽനി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് മ​ര​ണം പ്ര​ള​യ​മി​ല്ലാ​ത്ത നാ​ട്ടി​ലേ​ക്കു ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഒ​ടു​വി​ൽ വീ​ടി​രു​ന്നി​ട​ത്ത് കൃ​ഷി​ക്കാ​യി വീ​ണ്ടും കു​ത്തി​യെ​ടു​ത്ത മ​ട​യു​ടെ മു​ക​ളി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രാ​ഘ​വ​ന് അ​ന്ത്യ​വി​ശ്ര​മം ന​ൽ​കി.

കൈ​ന​ക​രി മു​ല്ല​ശേ​രി​ച്ചി​റ രാ​ഘ​വ (75) നും ​കു​ടും​ബ​വും ആ​റു​പ​ങ്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലാ​ണ് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ൽ രാ​ഘ​വ​ന്‍റെ പ​ത്തു സെ​ന്‍റ് പു​ര​യി​ട​വും വീ​ടും പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യി. പി​ന്നീ​ട് ആ​റു​പ​ങ്കി​നു എ​തി​ർ​ക​ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് രാ​ഘ​വ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. പ​ത്തു​വ​ർ​ഷം മു​ന്പു ഭാ​ര്യ മ​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​നു നാ​ലു പെ​ണ്‍​മ​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ലൊ​രാ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹം വാ​ട​ക​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ടും സ്ഥ​ല​വും ഇ​ല്ലാ​താ​യ രാ​ഘ​വ​ന് സ​ർ​ക്കാ​ർ പ​ത്തു ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ആ​റു ല​ക്ഷം രൂ​പ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും നാ​ലു ല​ക്ഷം വീ​ടു വ​യ്ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ന​ൽ​കു​ന്ന​ത്. 31 ന​കം തു​ക കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് കൊ​റോ​ണ​യെ​ത്തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ​മാ​യെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ൽ വ​ച്ച് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് കൈ​ന​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലാ​ണ് രാ​ഘ​വ​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​വും മ​ട​വീ​ഴ്ച​യു​മി​ല്ലാ​ത്ത ഒ​രി​ട​ത്തക്കു കൂ​ടു​മാ​റാ​നി​രു​ന്ന രാ​ഘ​വ​നെ വി​ട്ടു​ന​ൽ​കാ​ൻ ജന്മ നാ​ടാ​യ കു​ട്ട​നാ​ട് ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.

ഒ​രാ​യു​സു മു​ഴു​വ​ൻ ന​ട​ന്നു​തീ​ർ​ത്ത ആ​റു​പ​ങ്കി​ന്‍റെ പു​റം ബ​ണ്ടി​ൽ കു​ത്തി​പ്പൊ​ക്കി​യ ചെ​ളി​മ​ണ്ണി​ലാ​ണ് വി​ധി രാ​ഘ​വ​ന് ചി​ത​യൊ​രു​ക്കി​യ​ത്. ലോ​ക്ഡൗ​ണ് നി​ബ​ന്ധ​ന​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ത്തി​ൽ താ​ഴെ​വ​രു​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.