പൊതുഇടങ്ങൾ ശുചീകരിച്ചു
Monday, April 6, 2020 10:24 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ഇ​ട​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി.
മു​ട്ടം മാ​ര്‍​ക്ക​റ്റ്, എ​ക്‌​സ്റേ​ക​വ​ല, ബ​സ് സ്റ്റാ​ൻഡു​ക​ളു​ടെ പ​രി​സ​രം, നി​ര​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ് അ​റി​യി​ച്ചു.