കോ​വി​ഡ് 19: മണ്ഡലാടിസ്ഥാനത്തിൽ ഓഫീസർമാരെ നിയമിച്ചു
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രോ​ഡീ​ക​രി​ച്ചു നി​യ​മ​സ​ഭാ സാ​മാ​ജി​ക​രെ അ​റി​യി​ക്കു​ന്ന​തി​ന് മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ച് ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വാ​യി. നി​യ​മ​സ​ഭാ​സാ​മാ​ജി​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ത​ത് സ​മ​യം ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ​യും അ​റി​യി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ദു​ര​ന്ത നി​വാ​ര​ണ​നി​യ​മ​പ്ര​കാ​ര​മാ​ണ് ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ്.
അ​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി തൈ​ക്കാ​ട്ടു​ശേ​രി ബി​ഡി​ഒ​യെ​യും ചേ​ര്‍​ത്ത​ല​യി​ൽ ക​ഞ്ഞി​ക്കു​ഴി ബി​ഡി​ഒ, ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ആ​ര്യാ​ട് ബി​ഡി​ഒ, അ​മ്പ​ല​പ്പു​ഴ​യി​ൽ അ​മ്പ​ല​പ്പു​ഴ ബി​ഡി​ഒ, കു​ട്ട​നാ​ട്ടി​ൽ ച​മ്പ​ക്കു​ളം ബി​ഡി​ഒ, ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹ​രി​പ്പാ​ട് ബി​ഡി​ഒ, കാ​യം​കു​ള​ത്ത് മു​തു​കു​ളം ബി​ഡി​ഒ , ചെ​ങ്ങ​ന്നൂ​രി​ൽ ചെ​ങ്ങ​ന്നൂ​ര്‍ ബി​ഡി​ഒ, മാ​വേ​ലി​ക്ക​ര​യി​ൽ ഭ​ര​ണി​ക്കാ​വ് ബി​ഡി​ഒ​യെ​യും നി​യോ​ഗി​ച്ചു.
ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍, കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും, അ​നാ​ഥാ​ല​യ​ങ്ങ​ള്‍- വൃ​ദ്ധ സ​ദ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ​യും ട്രാ​ന്‍​സ്ജ​ന്‍​ഡേ​ഴ്‌​സി​ന്‍റെ​യും ക്ഷേ​മ​വും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​താ​ത് ചാ​ര്‍​ജ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എം​എ​ല്‍​എ​മാ​രെ അ​റി​യി​ക്ക​ണം.
നി​ല​വി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ​വും മ​റ്റും ന​ല്‍​കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ വ​ഴി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. അ​തി​നാ​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ അ​തത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ഗ​തി​ക​ള്‍, തെ​രു​വി​ല്‍ അ​ല​യു​ന്ന​വ​ര്‍, നി​ര്‍​ധ​ന​ര്‍, കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​നി​ല്‍ നി​ന്നും ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തും വി​വ​രം ജ​ന​പ്ര​തി​നി​ധി​യെ അ​റി​യി​ക്കേ​ണ്ട​തു​മാ​ണ്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജോ​ലി​ക്കെ​ത്താ​ന്‍ വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​ത് ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​റെ (എ​ല്‍​ആ​ര്‍) അ​റി​യി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല ബാ​ങ്കു​ക​ള്‍ മു​ഖാ​ന്തി​ര​മോ ജി​ല്ലാ/​ട്ര​ഷ​റി/ സ​ബ് ട്ര​ഷ​റി മു​ഖാ​ന്തി​ര​മോ ഉ​ള്ള പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ട​സ്സ​ങ്ങ​ളോ പ്ര​ശ്‌​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​രു​ടേ​യോ ജി​ല്ല ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ​യോ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു വ​ര​ണം. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട​സ​ങ്ങ​ളോ/ പ്ര​ശ്‌​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു വ​ര​ണം.
ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​യും മു​ക​ളി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രേ​ണ്ട​തും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​ര​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്. നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ ജി​ല്ല​ വി​ട്ട് യാ​ത്രചെ​യ്യാ​ന്‍ പാ​ടി​ല്ല. നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ അ​വ​ര​വ​രു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നും നി​യോ​ഗി​ക്കേ​ണ്ട​താ​ണെ​ന്നും ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.