ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്- 19 രോ​ഗ​പ്ര​തി​രോ​ധ​വും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​ഥാ​ല​യ​ങ്ങ​ള്‍, വൃ​ദ്ധ സ​ദ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ​യും ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ​യും ക്ഷേ​മ​വും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി.
ജി​ല്ലാ സാ​മൂ​ഹ്യനീ​തി ഓ​ഫീ​സ​ര്‍, വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​ര്‍, പ്രൊ​ബേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വ​യോ​ജ​ന സെ​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ മു​ഖേ​ന സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍​ക്കു കൈ​മാ​റും.
വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് അ​ത​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സാ​മാ​ജി​ക​ര്‍​ക്കു സ​മ​ര്‍​പ്പി​ക്കും. അറുപതുവ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന​തി​ന് ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ഖി​ല (9496755799), ശാ​ലി​നി (8590606195)എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ന്ന​തി​ന് പ്രൊ​ബേ​ഷ​ന്‍ അ​സി. ലി​നു​വി​നെ​യും (9400989260), ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ന്ന​തി​ന് ഗൗ​രി​യേ​യും (7907878 325) നി​യ​മി​ച്ചു.