പ​ട്ടി​ണി​യി​ലാ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ട​ത്വ എ​സ്ഐ
Tuesday, April 7, 2020 10:20 PM IST
എ​ട​ത്വ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ട്ടി​ണി​യി​ലാ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൻ രാ​ജ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സീ​നി​യ​ർ സി​പി​ഒ ഗോ​പ​നോ​ടൊ​പ്പം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ത്തി 10 പാ​ക്ക​റ്റോ​ളം ബി​സ്ക​റ്റു​ക​ളാ​ണ് തെ​രു​വു​നാ​യ്ക്കൾ​ക്ക് ന​ൽ​കി​യ​ത്.
ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​വു​ക​യും ഭ​ക്ഷ​ണം കി​ട്ടാ​താ​യ​തോ​ടെ അ​ക്ര​മാ​സ്ക​ത​രാ​കാ​നു​ള്ള സാ​ധ്യ​ത​യും മ​ന​സി​ലാ​ക്കി തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി എ​സ്ഐ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, മ​റ്റുഭ​ക്ഷ​ണ​ശാ​ല​ക​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​പ​രി​സ​രം, ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ക​വാ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ട്ട​ത്തോ​ടെ ഇ​വ ത​ന്പ​ടി​ക്കു​ന്ന​ത്.
ഏ​ഴു​മ​ക്ക​ളു​ണ്ടാ​യി​ട്ടും വി​ദേ​ശ​ത്തും മ​റ്റു​മാ​യ​തി​നാ​ൽ ഒ​റ്റ​യ്ക്കു ക​ഴി​യേ​ണ്ടി വ​ന്ന 93 വ​യ​സു​ള്ള വൃ​ദ്ധ​യോ​ടൊ​പ്പം എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ് ഓ​ണ​മാ​ഘോ​ഷി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ലെ വാ​ഹ​ന അ​പ​ക​ടം വ​ർ​ധി​ച്ചു​വ​രിക​യും 90 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ മൂ​ല​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ൽ ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ച്ച​ത്. ഒ​റ്റ​പ്പെ​ട്ടുപോ​കു​ന്ന​വ​ർ​ക്ക് തു​ണ​യാ​യി എ​ത്തു​ന്ന എ​സ്ഐ പ്ര​ദേ​ശ​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കാ​നാ​യി​ട്ടു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.