ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യം ഹ​നി​ക്ക​രു​തെ​ന്ന്
Tuesday, April 7, 2020 10:20 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ക​രു​ടെ താ​ത്പ​ര്യം ഹ​നി​ക്ക​രു​തെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ​ണ്ട് തു​റ​ക്കു​ന്പോ​ൾ കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​ണം. ബ​ണ്ട് കൃ​ത്യ​സ​മ​യ​ത്തു തു​റ​ക്കാ​തെ ഇ​രു​ന്നാ​ൽ ജ​ലാ​ശ​യം വ​റ്റു​ക​യും, പോ​ള നി​റ​ഞ്ഞു ജ​ല​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യും. ബ​ണ്ട് കൃ​ത്യ​സ​മ​യ​ത്തു തു​റ​ന്നാ​ൽ മ​ത്സ്യ മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കൂ​ന്പ​യി​ൽ, എ.​കെ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.