റെ​സ്ക്യൂ ആ​ൻ​ഡ് കെ​യ​ർ ബോ​ട്ട് ഒ​രെ​ണ്ണം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Tuesday, April 7, 2020 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​രി​ലെ ദ്വീ​പ് പ​ഞ്ചാ​യ​ത്താ​യ പെ​രു​ന്പ​ള​ത്ത് അ​ധി​ക​മാ​യി ഒ​രു റെ​സ്ക്യൂ ആ​ൻ​ഡ് കെ​യ​ർ ബോ​ട്ടി​ന്‍റെ കൂ​ടി സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച​രീ​തി​യി​ൽ ആ​ണെ​ന്ന​തും എം​എ​ൽ​എ വി​ല​യി​രു​ത്തി. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ ഒ​രു റെ​സ്ക്യൂ ആ​ൻ​ഡ് കെ​യ​ർ ബോ​ട്ട് സ​ർ​വീ​സ് ഉ​ണ്ട്. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ങ്കാ​ർ ബോ​ട്ട് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക​മാ​യി ഒ​രു റെ​സ്ക്യൂ ആ​ൻ​ഡ് കെ​യ​ർ ബോ​ട്ടി​ന്‍റെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.