ആ​ല​പ്പു​ഴ​യി​ലും അന്പലപ്പുഴയിലും ചേ​ർ​ത്ത​ല​യി​ലും പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, April 7, 2020 10:20 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ചേ​ർ​ത്ത​ല ന​ഗ​ര​ങ്ങ​ളി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും അന്പലപ്പുഴ വളഞ്ഞവഴിക്കു സമീപമുള്ള ഐസ്പ്ലാന്‍റിൽ നിന്നും പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ആലപ്പുഴ നഗരസഭയിൽ 1647 കി​ലോ​ഗ്രാം മ​ത്സ്യ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ചേർത്തലയിൽ വി​ല്പ​ന​യ്ക്കു വ​ച്ച 125 കി​ലോ​യോ​ളം കേ​ര മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​ള​ഞ്ഞ വ​ഴി​ ജം​ഗ്ഷ​ന് തെ​ക്കു വ​ശ​മു​ള്ള ഷെ​ഹാ​ൻ ഐ​സ് പ്ലാ​ന്‍റി​ൽ നിന്നും ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ 2700 കി​ലോ മ​ത്സ്യമാണ് പിടികൂടിയത്. പ​ഴ​കി​യ മ​ത്സ്യം വി​ല്പ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആലപ്പുഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള വ​ഴി​ച്ചേ​രി, പു​ല​യ​ൻ​വ​ഴി, ല​ജ്ന​ത്ത് മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. കേ​ര, ചൂ​ര ഇ​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പു​ല​യ​ൻ​വ​ഴി, ല​ജ്ന​ത്ത് മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് 600 കി​ലോ​യോ​ളം മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ഴി​ച്ചേ​രി മാ​ർ​ക്ക​റ്റി​ൽ നി​ന്നു മാ​ത്രം ആ​യി​രം കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. അ​മോ​ണി​യ​വും ഫോ​ർ​മാ​ലി​നും ഉ​പ​യോ​ഗി​ച്ച മ​ത്സ്യ​മാ​ണ് മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ല്പ​ന​ക്കെ​ത്തി​ച്ചി​രു​ന്ന​ത്. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യു​മ​ധി​കം പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടാ​നാ​യ​ത്.

കൊ​ച്ചി, പു​ന്ന​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മ​ത്സ്യം ആ​ല​പ്പു​ഴ​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​താ​ണ് പ​ഴ​കി​യ മ​ത്സ്യം ആ​ല​പ്പു​ഴ​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്താ​ൻ കാ​ര​ണം. കേ​ര ഇ​ന​ത്തി​ൽ​പെ​ട്ട വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ലോ​ക്ഡൗ​ണി​ന് മു​ന്പു​ത​ന്നെ പി​ടി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത.ഈ​സ്റ്റ​ർ വി​പ​ണി മു​ന്നി​ൽ ക​ണ്ട് വ​ലി​യ മ​ത്സ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​താ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പാ​ത​യോ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 350 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യി​രു​ന്നു. പ​ഴ​കി​യ മ​ത്സ്യം വി​ല്പ​ന​ക്കെ​ത്തു​ന്ന​ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല്പ​ന​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ. അ​നി​ൽ​കു​മാ​ർ, ഹ​ർ​ഷി​ദ്, ബി. ​അ​നി​ൽ​കു​മാ​ർ, ജെ​ഐ​ച്ച്ഐ​മാ​രാ​യ വി. ​ശി​വ​കു​മാ​ർ, സി. ​ജ​യ​കു​മാ​ർ, എ. ​അ​നീ​സ്, സി.​വി. ര​ഘു എ​ന്ന​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റി​ലും, കാ​ളി​കു​ള​ത്തും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. വി​ല്പ​ന​യ്ക്കു വ​ച്ച 125 കി​ലോ​യോ​ളം കേ​ര മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് ന​ഗ​ര സ​ഭ​യു​ടെ വ​ണ്ടി​യി​ൽ നീ​ക്കം ചെ​യ്തു. ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റി​ൽ ഇ​തി​നു​മു​ന്പും പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സു​പ്പ​ർ​വൈ​സ​ർ സി.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ വി.​സു​നി​ൽ​കു​മാ​ർ, ജി.​വി.​ബി​ജു, ജെ ​എ​ച്ച് ഐ​മാ​രാ​യ പ്ര​വീ​ണ്‍, സാ​ലി​ൻ, അ​ജി​ത്, സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന്പ​ല​പ്പു​ഴ: വ​ള​ഞ്ഞ വ​ഴി​ ജം​ഗ്ഷ​ന് തെ​ക്കു വ​ശ​മു​ള്ള ഷെ​ഹാ​ൻ ഐ​സ് പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് ഓ​ല​ത്ത​ള എ​ന്ന വ​ലി​യ മ​ത്സ്യം ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. വ​ള​ഞ്ഞ വ​ഴി, കാ​ക്കാ​ഴം പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം പ​ഴ​ക്കം ചെ​ന്ന മ​ത്സ്യം വി​ൽ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.​ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ 2700 കി​ലോ മത്സ്യമാണ് കണ്ടെത്തിയത്.

ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ഹ​ന​ത്തി​ൽ വാ​ടി​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ത്സ്യം വ​ള​ഞ്ഞ വ​ഴി​യി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൊ​ടു​ക്കു​ന്ന​തി​നാ​ണ് മ​ത്സ്യം എ​ത്തി​ച്ച​ത്. ര​ണ്ടു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​മാ​ണ് ഇ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​ള​ഞ്ഞ വ​ഴി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​എം.​ആ​ർ ഫി​ഷ​റീ​സ് എ​ന്ന സ്ഥാ​പ​ന​മു​ട​മ വ​ള​ഞ്ഞ​വ​ഴി സ്വ​ദേ​ശി നൗ​ഷാ​ദി​നെ​തി​രെ കേ​സെ​ടു​ത്തു. ചീ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന മ​ത്സ്യം പി​ന്നീ​ട് കു​ഴി​ച്ചു​മൂ​ടി.

ഫി​ഷ​റീ​സ് എ​സ്ഐ എം. ​ദീ​പു, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം അ​ന്പ​ല​പ്പു​ഴ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ജി​ഷാ രാ​ജ്, കു​ട്ട​നാ​ട് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ചി​ത്രാ മ​ഞ്ജു തോ​മ​സ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ബി​ജു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.​പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.