ത​ങ്കി പ​ള്ളി​യി​ൽ പെസഹാ ആചരണം
Wednesday, April 8, 2020 10:24 PM IST
ചേ​ർ​ത്ത​ല: കൊ​റോ​ണാ വ്യാ​പ​ന​ത്തി​ന്‍റെ നി​രാ​ശ​യി​ലും ഭീ​തി​യി​ലും ത്യാ​ഗ​ത്തി​ന്‍റെ ദീ​പ്ത​സ്മ​ര​ണ ഉ​ണ​ർ​ത്തി ഇ​ന്ന് ത​ങ്കി പ​ള്ളി​യി​ൽ പെ​സ​ഹാ ആ​ച​ര​ണം. പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി ച​ട​ങ്ങു​ക​ൾ ത​ൽ​സ​മ​യം കാ​ണു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ടോ​മി പ​ന​യ്ക്ക​ൽ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ദി​ക​ർ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന തി​രു​വ​ത്താ​ഴ​പൂ​ജ​യ്ക്കു ശേ​ഷം ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ ക​ബ​റി​ട​ത്തി​നു മു​ന്പി​ൽ വി​കാ​രി ഫാ. ​ടോ​മി പ​ന​യ്ക്ക​ൽ സ്നേ​ഹ​ദീ​പം തെ​ളി​ക്കും. സ​മാ​ധാ​ന​ത്തി​നും ലോ​ക സൗ​ഖ്യ​ത്തി​നു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ദീ​പ സ​മ​ർ​പ്പ​ണം. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ ത​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യും മ​ൺ​ചെരാ​തു​ക​ൾ തെ​ളി​ച്ചും കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കും. കു​ടും​ബ​നാ​ഥ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തും.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പീ​ഢാ​നു​ഭ​വ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും കു​രി​ശാ​രാ​ധ​ന​യും ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ന​ഗ​രി കാ​ണി​ക്ക​ൽ പ്ര​ദ​ക്ഷി​ണ സ​മ​യ​ത്ത് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം വീ​ടു​ക​ളി​ൽ മ​ണി മു​ഴ​ക്കി ഭ​ക്തി​യും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കും. കു​രി​ശി​ന്‍റെ വ​ഴി​യും പ്രാ​ർ​ഥ​ന​ക​ളും ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി​യോ​ടൊ​പ്പം സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ലി​നീ​ഷ് അ​റ​യ്ക്ക​ൽ, ഫാ. ​ജോ​യ്സ് ചെ​റി​യ ത​യ്യി​ൽ, ഫാ. ​ലി​ജേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.
ത​ങ്കി​പ്പ​ള്ളി​യു​ടെ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ടി​ലും കേ​ബി​ള്‍ ചാ​ന​ല്‍​വ​ഴി​യും ച​ട​ങ്ങു​ക​ൾ ത​ത്​സ​മ​യം കാ​ണാ​വു​ന്ന​താ​ണ്. എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രേ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സ​ഹാ​ക​രി​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​ടോ​മി പ​ന​യ്ക്ക​ൽ അ​റി​യി​ച്ചു.