കോ​വി​ഡ് 19: ത​ണ്ണീ​ര്‍​മു​ക്ക​ത്തി​ന്‍റെ മ​രു​ന്നുവ​ണ്ടി പു​റ​പ്പെ​ട്ടു
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് 19 ന്‍റെ ആ​ശ​ങ്ക മാ​റ്റാ​ന്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളു​മാ​യി ആ​രോ​ഗ്യ സം​ഘം വീ​ടു​ക​ളി​ലെ​ത്തി. മ​രു​ന്നുവ​ണ്ടി​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലും മ​രു​ന്നു വ​ണ്ടി വീ​ടു​ക​ളി​ലെ​ത്തും. പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍​ക്കാ​ണ് ആ​ദ്യ​ദി​നം മ​രു​ന്നു വി​ത​ര​ണം ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​മ്പി​ളി, ഡോ. ​റി​സ്വാ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ ഹ​രി​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.
വാ​ര്‍​ഡു​ക​ളി​ലെ ആ​ശാ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ സ​ബ്സെ​ന്‍റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു​വി​നു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ സു​ധ​ര്‍​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം യ​മു​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.