നെ​ൽ​ച്ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ച്ച നി​ല​യി​ൽ
Wednesday, April 8, 2020 10:25 PM IST
എ​ട​ത്വ: നെ​ൽ​ച്ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ച്ച നി​ല​യി​ൽ. വീ​യ​പു​രം മു​ണ്ടു​തോ​ട് പോ​ള​ത്തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​യാ​യ പൂ​വ​ത്തു​കു​ന്നേ​ൽ അ​ജി​ത​കു​മാ​രി​യു​ടെ ര​ണ്ട​ര ഏ​ക്ക​റി​ലെ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് പൂ​ർ​ണ​മാ​യും ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ച്ച​ത്.

ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ച​താ​യി അ​ജി​ത​കു​മാ​രി പ​റ​ഞ്ഞു. 365 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്ത് തെ​ക്ക​ൻ പ്ര​ദേ​ശ​ത്ത് പു​ളി​ര​സ​ത്തി​ന്‍റെ ആ​ധി​ക്യം വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. അ​തു​മൂ​ല​മാ​കാം വി​ള​വ് ക​രി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​ത​ച്ച് പാ​ടം ക​തി​രി​ട്ട് നി​ര​ന്ന അ​വ​സ​ര​ത്തി​ലാ​ണു ക​രി​ച്ചി​ൽ തു​ട​ങ്ങി​യ​ത്. 120 ദി​വ​സം പി​ന്നി​ട്ട​തോ​ടെ പൂ​ർ​ണ​മാ​യും ക​രി​യു​ക​യാ​യി​രു​ന്നു.