ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, April 8, 2020 10:25 PM IST
കാ​യം​കു​ളം: ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​ക​വ​ല​യി​ൽ ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക് സ്ഥാ​പ​നം ന​ട​ത്തു​ന്ന കാ​യം​കു​ളം ചി​റ​ക്ക​ട​വം കൂ​ന്തോ​ളി​ത്ത​റ​യി​ൽ വി​ശ്വം​ഭ​ര​നാ( 43 )ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വീ​ടി​നു സ​മീ​പ​ം മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന 11 കെ​വി ലൈ​നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് മാ​വി​ന്‍റെ ചി​ല്ല​യി​ൽ കു​ടു​ങ്ങിക്കി​ട​ന്ന വി​ശ്വം​ഭ​ര​നെ കാ​യം​കു​ളം യൂ​ണി​റ്റി​ൽ നി​ന്നും അ​ഗ്നിര​ക്ഷാ​സേ​ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : ര​ജ​നി. മ​ക്ക​ൾ : അ​ച്ചു, അ​പ്പു.