മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് സ​മ​ര​സ​മി​തി
Friday, May 22, 2020 10:17 PM IST
അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് സ​മ​രസ​മി​തി. തോ​ട്ട​പ്പ​ള്ളി​യി​ൽ കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍റെ ക​ള​ർ​കോ​ടു​ള്ള ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം.

‌ ആ​ദ്യം​ നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് സ​മ​രസ​മി​തി ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം കൈ​മാ​റി. ഇ​തി​നുശേ​ഷം ഉ​പ​രോ​ധം ന​ട​ത്തി​യ​വ​രെ പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ലി​ജു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് ഹാ​മി​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​സാ​ബു, യു.​എം. ക​ബീ​ർ, ബി​ന്ദു​ ബൈ​ജു, രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​മ​ൽ, എ​സ്. സു​ബാ​ഹു, എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധം ന​ട​ന്ന​ത്.