പ​രീ​ക്ഷാ​ ന​ട​ത്തി​പ്പി​നു വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Saturday, May 23, 2020 10:33 PM IST
ആ​ല​പ്പു​ഴ: മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26ന് ​ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ അ​വ​സാ​നഘ​ട്ട​ത്തി​ലാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ അ​റി​യി​ച്ചു. ആ​കെ 198 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥിക​ളു​ടേ​യും വീ​ടു​ക​ളി​ൽ ബി​ആ​ർ​സി വ​ഴി മാ​സ്കു​ക​ൾ എ​ത്തി​ക്കും.

പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ക്ലാ​സ് മു​റി​ക​ളും വ​രാ​ന്ത ഉ​ൾ​പ്പെടെ​യു​ള്ള ചു​റ്റു​പാ​ടു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രു​ന്നു. സ്കൂ​ൾ പ​രി​സ​ര​വും ശു​ചി​മു​റി​ക​ളും വൃ​ത്തി​യാ​ക്കാ​നും അ​ണു​വി​മു​ക്ത​മാ​ക്കാ​നു​മു​ള്ള നടപടികൾ പുരോഗമി ക്കുകയാണ്. ഫ​യ​ർഫോ​ഴ്സി​ന്‍റെ സ​ഹാ​യം ഇ​തി​നു ല​ഭി​ക്കു​ന്നു.

ത​ദ്ദേ​ശഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ല​ഭി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ വി​ദ്യാ​ർ​ഥിക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. എ​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് വെ​ളി​യി​ലും സാ​നി​റ്റൈ​സ​റു​ക​ൾ സ​ജ്ജ​മാ​ക്കും. സ​ർ​ക്കാ​റി​ന്‍റെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ത​തു സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുകൊ​ണ്ടാ​യി​രി​ക്കും പ​രീ​ക്ഷാ ന​ട​ത്തി​പ്പ്. സ്കൂ​ളു​ക​ൾ ര​ണ്ടു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ഫ​ർ​ണി​ച്ച​ർ, മു​റി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധ​യോ​ടെ ശു​ചി​യാ​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും പ​രീ​ക്ഷ ഹാ​ളി​ലെ ഫ​ർ​ണി​ച്ച​ർ അ​ണു​വി​മു​ക്ത​മാ​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുു​വ​രു​ത്തും. ഒ​രു മു​റി​യി​ൽ ഇ​രി​ക്കാ​വു​ന്ന പ​ര​മാ​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം 20 ആ​യി​രി​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ ഉ​റ​പ്പു​വ​രു​ത്തും. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ല​യി​ൽ പ​രീ​ക്ഷ എ​ഴു​തു​വാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യം ക്ലാ​സ് ടീ​ച്ച​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്കും. സ്കൂ​ൾ, ബ​സു​ക​ൾ, പി​റ്റി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.

26 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ മു​ന്നോ​ടി​യാ​യി സ്കൂ​ളു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ഉ​ൾ​പ്പെടെ ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാപ​ഞ്ചാ​യ​ത്ത് തു​ക അ​നു​വ​ദി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 47 സ്കൂ​ളു​ക​ൾ​ക്കും 15,000 രൂ​പ വീ​തം 7,05,000രൂ​പ അ​നു​വ​ദി​ച്ചു.