ക​രി​ദി​ന​മാ​ച​രി​ക്കും
Saturday, May 23, 2020 10:36 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള​ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന തീ​ര​ദേ​ശ​ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക​രി​ദി​ന​മാ​ച​രി​ക്കു​വാ​ൻ പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ അ​ഭ്യ​ർ​ത്ഥി​ച്ചു. തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​റ്റാ​ടി മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് മു​ൻ​സ​ർ​ക്കാ​രു​ക​ൾ വി​നി​യോ​ഗി​ച്ച​ത്.

പൊ​ഴി​ക്ക് വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലല്ലെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രീ​സ് ആ​ൻ​ഡ് നേ​ച്ച​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി പാ​റ​ക്കാ​ട​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ന​സീ​ർ സ​ലാം എ​ന്നി​വ​ർ പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ടാ​നോ കാ​ല​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മ​ണ്ണ് മാ​റ്റു​ന്ന​തി​നോ ത​യാ​റാ​കു​ന്നി​ല്ല​ന്ന് അ​വ​ർ കു​റ്റ​പ്പ​ടു​ത്തി. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി സ​മ​രം ചെ​യ്യു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​വാ​ൻ കൂ​ട്ടാ​യ്മ അ​ഭ്യ​ർ​ഥി​ച്ചു