ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി
Monday, May 25, 2020 8:46 PM IST
ചേ​ര്‍​ത്ത​ല: ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി. മാ​രാ​രി​ക്കു​ളം തെ​ക്ക് വ​ര​കാ​ടി​യി​ല്‍ ചാ​രാ​യം വാ​റ്റു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ മൂ​ന്ന​ര​ലി​റ്റ​ര്‍ ചാ​രാ​യ​വും 70 ലി​റ്റ​ര്‍ കോ​ട​യും പി​ടി​കൂ​ടി. റെ​യ്ഡി​നെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി മാ​രാ​രി​ക്കു​ളം തെ​ക്ക് രാ​ഹു​ല്‍​ഭ​വ​ന​ത്തി​ല്‍ ഫ്രാ​ന്‍​സിസ് (45) ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

ജോൺ ഏബ്രഹാം അനുസ്മരണം 30ന്

മ​ങ്കൊ​മ്പ്: ജ​ന​കീ​യ സി​നി​മ​യു​ടെ ജ​ന​യി​താ​വും വി​ഖ്യാ​ത ചെ​റു​ക​ഥാ കാ​ര​നു​മാ​യ ജോ​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം 30ന് ​ജോ​ൺ ഏ​ബ്ര​ഹാം സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു ഖ്യ​ത്തി​ൽ നെ​ടു​മു​ടി​യി​ൽ ന​ട​ക്കും. സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ മം​ഗ​ല​ശേ​രി പ​ത്മ​നാ​ഭ​ൻ, ര​ക്ഷാ​ധി​കാ​രി ച​ല​ച്ചി​ത്ര താ​രം പു​ന്ന​പ്ര അ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ജോ​ൺ സ്മൃ​തി​യി ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ക്കും. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ലോ​ക് ഡൗ​ണി​ന് ശേ​ഷം ന​ട​ത്തും.