ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി
Monday, May 25, 2020 8:46 PM IST
ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടൂ, വിഎ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ഇ​ന്നു മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ലേ​ക്കാ​യി മാ​ത്രം പോ​കു​ന്ന ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും ബോ​ട്ടി​ല്‍ നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
രാ​വി​ലെ 7.30 മു​ത​ല്‍ 9.30 വ​രെ​യും ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ര​ണ്ടു വ​രെ​യും വൈ​കി​ട്ട് നാ​ലു മു​ത​ല്‍ ആ​റു വ​രെ​യും മാ​ത്ര​മാ​യി​രി​ക്കും ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്ര​വേ​ള​യി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ല്‍ ഒ​രു ബോ​ട്ടി​ല്‍ പ​രി​മി​ത​മാ​യ യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ഉ​ള്‍​ക്കൊ​ള്ളി​ക്കു​ക​യു​ള്ളു. സ്‌​കൂ​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ യാ​ത്രാ​വേ​ള​യി​ല്‍ പ​രി​ശോ​ധ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം വി​ദ്യാ​ര്‍​ഥി ഇ​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലും ബോ​ട്ടി​ലും സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.