മാ​സ്ക് വി​ത​ര​ണം
Wednesday, May 27, 2020 10:03 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​യെ ചെ​റു​ക്കു നാ​ടി​നെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് കു​ട്ട​നാ​ട് വി​ക​സ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​സ്ക് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ട്ട​നാ​ട് വി​ക​സ​ന വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജോ കാ​പ്പ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സീ​താ​ല​ക്ഷ്മി​ക്കു മാ​സ്്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി മാ​സ്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ജി​ജോ കാ​പ്പ​ൻ അ​റി​യ​ച്ചു. ജോ​ർ​ജ് ജൂ​ണി​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൈ​നാ​ൻ തോ​മ​സ്, സ​ണ്ണി അ​ഞ്ചിൽ, വി​ജ​യ​കു​മാ​ർ വാ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ. പ്ര​സം​ഗി​ച്ചു.

വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

തു​റ​വൂ​ർ: പെ​യ്ത്തു​വെ​ള്ളം നി​റ​ഞ്ഞ് പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, വെ​ട്ട​യ്ക്ക​ൽ, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഓ​ഫി​സി​നു മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. വി​ഷ​യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി നീ​ങ്ങു​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ​പാ​ൽ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് പ​ട്ട​ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.