ആ​ല​പ്പു​ഴ ബൈ​പാ​സ്: ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു നി​ർ​ദേശം ന​ൽ​കി
Saturday, May 30, 2020 10:25 PM IST
ആ​ല​പ്പുഴ: ആ​ല​പ്പു​ഴ ബൈപാസി​ന്‍റെ ഭാ​ഗ​മാ​യ റെ​യി​ൽവേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ ചീ​ഫ് ബ്രി​ഡ്ജ് എ​ൻജിനിയ​റു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​യ​തി​നെത്തുട​ർ​ന്ന് കു​തി​ര​പ്പന്തി​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻജിനിയ​ർ​ക്ക് നി​ർദേശം ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻജിനിയ​റു​മാ​യി മേ​യ് 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ചയി​ൽ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും മ​ഴ​ക്കാ​ല​ത്തുത​ന്നെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തിക്കൊ​ണ്ട് കോ​ണ്‍​ക്രീ​റ്റ് പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നും മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നും ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

രൂ​ക്ഷ​മാ​യ വെള്ളപ്പൊക്കം ഇ​ല്ലെ​ങ്കി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പി​ന്നീ​ടു​ള്ള ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽത​ന്നെ ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള ജോലിക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബൈപാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. അ​പ്രോച്ച് റോ​ഡു​ക​ളു​ടെ​യും ക​ള​ർ​കോട്, കൊ​മ്മാ​ടി ജം​ഗ്ഷ​നു​ക​ളു​ടെയും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തേ കാ​ല​യ​ള​വി​നു മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.