സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​യ്സ് ഹോം ​ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ
Saturday, May 30, 2020 10:28 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​യ്സ് ഹോം ​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 13 വ​രെ ന​ട​ക്കും. നാ​ളെ മു​ത​ൽ ഒ​ന്പ​തു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ന​വ​നാ​ൾ നൊ​വേ​ന​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​നയും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്.

ജൂ​ൺ 12ന് ​ദൈ​വ​ദാ​സ​ൻ റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും നടക്കും. തിരുക്കർമങ്ങളുടെ ത​ത്സ​മ​യം സം​പ്രേ​ഷ​ണം റേ​ഡി​യോ നെ​യ്ത​ലി​ൽ എല്ലാദിവസവും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ബോ​യ്സ് ഹോം ​ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ് അ​റി​യി​ച്ചു.