‘സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​ഭ​വ​നം’ സ​മ്മാ​നി​ച്ചു
Sunday, May 31, 2020 9:54 PM IST
കാ​ട്ടു​ർ: ഹോ​ളി ഫാ​മി​ലി വി​സി​റ്റേ​ഷ​ൻ പ​ബ്ളി​ക് സ്കൂ​ളി​ലെ പിടി​എ യും ​മാ​നേ​ജ്മെ​ന്‍റും കു​ട്ടി​ക​ളും ചേ​ർ​ന്ന് ഇ​തേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡി​ലെ തെ​ക്കേ പാ​ല​യ്ക്ക​ൽ ജോ​സ​ഫി​ന്‍റെ മ​ക്ക​ളാ​യ ഗോ​ഡ് വി​യ, ഹെ​ന എ​ന്നി വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക് ‘സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​ഭ​വ​നം’ നി​ർ​മി​ച്ചു ന​ല്കി. വി​സി​റ്റേ​ഷ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ മ​ദ​ർ ജ​ന​റ​ൽ സിസ്റ്റർ ​ട്രീ​സ ചാ​ൾ​സ് താ​ക്കോ​ൽദാ​ന ച​ട​ങ്ങ് നി​ർ​വഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​സ് സേ​വ്യ​റി​ന്‍റെ സ​ന്യാ​സ​ജീ​വി​ത​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പിടിഎയും ​മാ​നേ​ജ്മെ​ന്‍റും കു​ട്ടി​ക​ളും ചേ​ർ​ന്നി ന​ട​ത്തി​യ ഭ​ക്ഷ്യ​മേ​ള​യി​ലും ‘എ​ന്‍റെ വി​ഹി​തം’ ക​ള​ക‌്ഷ​നി​ലും കി​ട്ടി​യ ആ​റേ​കാ​ൽ ല​ക്ഷം രൂ​പ​യ്ക്കാ​ണ് ര​ണ്ടു കി​ട​പ്പു​മു​റി​ക​ൾ, അ​ടു​ക്ക​ള, ഹാ​ൾ, സി​റ്റൗ​ട്ട്, ബാ​ത്ത്റൂം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 500 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് നി​ർ​മിച്ച് ന​ല്കി​യ​ത്. ച​ട​ങ്ങി​ൽ പിടിഎ പ്ര​സി​ഡ​ന്‍റ് രാ​ജൂ ഈ​രേശേരി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ സിസ്റ്റർ ​സോ​ഫി പോ​ൾ, സിസ്റ്റർ ​മേ​ബി​ൾ റോ​സ്, ഫാ. ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.