ജില്ലാ കളക്ടറായി എ. അലക്സാണ്ടര്‍ ചുമതലയേറ്റു
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ 52-ാമ​ത് ക​ള​ക്ട​റാ​യി എ. ​അ​ല​ക്സാ​ണ്ട​ര്‍ ചു​മ​ത​ല​യേ​റ്റു. 2013 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ല​ക്സാ​ണ്ട​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ര​ജി​സ്ട്രാ​ര്‍ ആ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കൊ​ല്ല​ത്ത് സ​ബ്ക​ള​ക്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ടെ​ല്‍​മ അ​ല​ക്സാ​ണ്ട​റാ​ണ് ഭാ​ര്യ. ടോ​മി അ​ല​ക്സാ​ണ്ട​ർ, ആ​ഷ്മി അ​ല​ക്സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. എ​ഡി​എ​മ്മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജെ. ​മോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര്‍ പു​തി​യ ക​ള​ക്ട​റെ സ്വീ​ക​രി​ച്ചു.