ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ പ​ത്തു​ പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, June 2, 2020 10:10 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പത്തു പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​വ​രാ​ണ്. രോ​ഗം സ്ഥിരീ​ക​രി​ച്ച പാ​ണ്ട​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ഴി​ഞ്ഞ 27-നു ​ദു​ബാ​യി​യി​ൽനി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലായി​രു​ന്നു. മു​തു​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് 17-ന് ​അ​ബു​ദാ​ബി​യി​ൽനി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ത​ഴ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് 27നു ​ട്രെ​യി​നി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു

മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് 14-ന് ​കു​വൈ​റ്റിൽനി​ന്നു കോ​ഴി​ക്കോ​ട് എ​ത്തി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ നി​രീ​ക്ഷ​ണ​ത്തി​നുശേ​ഷം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലായി​രു​ന്നു. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ 51 വ​യ​സു​ള്ള​യാ​ൾ കു​വൈ​റ്റി​ൽനി​ന്ന് 26നു ​കോ​ഴി​ക്കോ​ട് എ​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26നു ​പൂ​നെ​യി​ൽ നി​ന്ന് എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഈ ​വ്യ​ക്തി​യോ​ടൊ​പ്പം പൂ​ന​യി​ൽ നി​ന്ന് എ​ത്തി​യ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

26ന് ​കു​വൈ​റ്റി​ൽ നി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി, ജി​ല്ല​യി​ൽ എ​ത്തി​യ ശേ​ഷം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന ചി​ങ്ങോ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​വൈ​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് വി​മാ​ന മാ​ർ​ഗം 26നു ​എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​ക്കും മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ആ​റു​പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും നാ​ലു​പേ​രെ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു

രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5120 പേ​രാ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ 51 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 52 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ ഏ​ഴു​പേ​രെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി.

431 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ പു​തു​താ​യി ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​ത്. 306 പേ​രെ ഒ​ഴി​വാ​ക്കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി 18 പേർ നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു നി​ന്ന് 93 പേ​ർ ഇ​ന്ന​ലെ എ​ത്തി​യ​പ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 300 പേ​ർ ഇ​ന്ന​ലെ എ​ത്തി. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 88 സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെടെ 122 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ജി​ല്ല​ക്കാ​രാ​യ 56 പേ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തെ​ത്തി. ഇ​വ​രു​ടെ താ​ലൂ​ക്ക് തി​രി​ച്ചു​ള്ള ക​ണ​ക്ക്: അ​ന്പ​ല​പ്പു​ഴ -അ​ഞ്ച്, ചെ​ങ്ങ​ന്നൂ​ർ -നാ​ല്, ചേ​ർ​ത്ത​ല -ഒ​ന്ന്, കാ​ർ​ത്തി​ക​പ്പ​ള്ളി -27, കു​ട്ട​നാ​ട് -13, മാ​വേ​ലി​ക്ക​ര- ആ​റ്. ഇ​വ​രി​ൽ ര​ണ്ടു​പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ക്കി. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.