ആ​ന്‍റപ്പ​ൻ അ​ന്പി​യാ​യം അ​നു​സ്മ​ര​ണം
Tuesday, June 2, 2020 10:10 PM IST
എ​ട​ത്വ: പ്ര​കൃ​തി​ക്കു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഓ​ർ​മയാ​യി​ട്ട് ഇ​ന്ന് ഏ​ഴു​ വ​ർ​ഷം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഒ​രു കു​ടക്കീഴി​ൽ അ​ണി​നി​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യ​ത്തി​ന്‍റെ ഹ​രി​ത ചി​ന്ത​ക​ൾ​ക്ക് സ്മ​ര​ണ പു​തു​ക്കി സു​ഹൃ​ത്തു​ക്ക​ൾ മ​ഴ മി​ത്ര​ത്തി​ൽ ഒ​ത്തു​ചേ​രും. കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി​യു​ടെ​യും ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10 ന് ​ക​ല്ല​റ​യി​ലും മ​ഴ​മി​ത്ര​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ൾ മൂ​ലം പൊ​തു​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​താ​യി ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, സെ​ക്ര​ട്ട​റി അ​ഡ്വ. വി​നോ​ദ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.