തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം ക​ള​ക‌്ട​ർ സ​ന്ദ​ർ​ശി​ച്ചു
Wednesday, June 3, 2020 9:55 PM IST
ആ​ല​പ്പുഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം സ​ന്ദ​ർ​ശി​ച്ച ജി​ല്ല​ാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മ​ണ്ണ് നീ​ക്ക​ൽ ജോ​ലി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം എത്തി​യ​ത്. കു​ട്ട​നാ​ട്ടി​ൽ പ്ര​ള​യ സാ​ധ്യ​ത ഉ​ണ്ടാ​യാ​ൽ വെ​ള്ളം വേ​ഗ​ത്തി​ൽ ക​ട​ലി​ലേ​ക്കു ഒ​ഴു​ക്കി വി​ടാ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്പി​ൽവേ​ക്ക് പ​ടി​ഞ്ഞാ​റ് പൊ​ഴി​ക്കു വീ​തി​കൂ​ട്ടി ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പൊ​ഴി​യി​ൽ അ​ടി​ഞ്ഞ മ​ണ​ൽ ഒ​രു വ​ശ​ത്തേ​ക്ക് നീ​ക്കിവ​യ്ക്കു​ന്ന ജോ​ലി​ക​ൾ വ​ട​ക്ക് ഭാ​ഗ​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​തും അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു. സ്പി​ൽവേ​ക്ക് കി​ഴ​ക്കു​വ​ശ​ത്തെ ത​ട​സ​ങ്ങ​ളും ചെ​ളി​യും നീ​ക്കു​ന്ന ജോ​ലി​ക​ളും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. സ്പി​ൽ​വേ​ക്ക് കി​ഴ​ക്ക് ഭാ​ഗ​ത്തെ ലീ​ഡിം​ഗ് ചാ​ന​ൽ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​രു​ണ്‍ കെ. ​ജേ​ക്ക​ബ് ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.