കത്തോലിക്ക കോൺഗ്രസ് നിൽപ് സമരം ഇന്ന്
Wednesday, June 3, 2020 9:55 PM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃത്വ​ത്തി​ൽ ക​ർ​ഷ​ക അ​വ​ഗ​ണ​ന​ക​ൾ​ക്കെ​തി​രേ ഇ​ന്നു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല്പു സ​മ​രം ന​ട​ത്തും.
അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം ഹെഡ് പോ​സ്റ്റ്ഓഫീ​സി​നു മു​മ്പി​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​ത ഡ​യറക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ തു​ട​ങ്ങി​യവർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ഫൊ​റോ​ന- യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ സ​മ​ര​ത്തി​നു നേ​ത്യ​ത്വം ന​ല്കും. ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു ന്യാ​യ​വി​ല, കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ൽ, പ്ര​ള​യ സെ​സ് പി​ൻ​വ​ലി​ക്ക​ൽ, റ​ബ​റി​ന് 200 രൂ​പ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.