ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ
Wednesday, June 3, 2020 9:57 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി​വി, ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ​ഫോ​ണ്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. 65 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ക്ടേ​ഴ്സ് ചാ​ന​ൽ​വ​ഴി ഏ​ഴു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ വി.​ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബി.​ഭാ​സി, പി.​ജ്യോ​തി​മോ​ൾ, ഡി.​ജ്യോ​തി​ഷ്, പ്രീ​താ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.