തരിശുകിടന്ന ക​ല്ല​ന്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ വി​ത്തു​ക​ൾ വീ​ണു
Thursday, June 4, 2020 9:17 PM IST
മ​ങ്കൊ​ന്പ്: ഒ​രുവ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നെ​ടു​മു​ടി ക​ല്ല​ന്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ വി​ത്തു​ക​ൾ വീ​ണു. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി കൃ​ഷി​യി​റ​ക്കാ​തെ ത​രി​ശാ​യി​ക്കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ ഇ​ന്ന​ലെ പാ​ട​ത്തെ വി​ത ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 24 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ 18 ക​ർ​ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സാ​ന്പ​ത്തി​ക ന​ഷ്ട​വും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം വ​ള​രെ​ക്കാ​ല​മാ​യി ഇ​വി​ടെ കൃ​ഷി ഇ​റ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശു ര​ഹി​ത പ​ഞ്ചാ​യ​ത്തെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു ക​ർ​ഷ​ക​നാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഒ​രുമാ​സം മു​ൻ​പു ത​ന്നെ കൃ​ഷി​ക്കാ​യി ഇ​വി​ടെ നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​ര​ത്തെ സ്വാ​മി​നാ​ഥ​ൻ പാ​ക്കേ​ജ് പ്ര​കാ​രം പു​റം​ബ​ണ്ടു നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മോ​ട്ടോ​റും പ​ഞ്ചാ​യ​ത്താ​ണ് ന​ൽ​കി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വി​ത്തു വി​ത​ച്ച​ത്. ത​രി​ശുര​ഹി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​റ​ക്കാ​തെ കി​ട​ന്ന സ​മീ​പ​ത്തെ ത​ന്നെ മ​ണ​പ്ര പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും വി​ത​യ്ക്കാ​യി ത​യാറെ​ടു​ക്കു​ക​യാ​ണ്. ച​ന്പ​ക്കു​ളം എ​ഡി​എ എ​ൽ.​ ര​മാ​ദേ​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നു ശ്രീ​കു​മാ​ർ, വി. ​ശ​ശി, കെ.​പി. അ​നി​യ​പ്പ​ൻ, റൂ​ബി ആ​ന്‍റ​ണി, കൃ​ഷി ഓ​ഫീ​സ​ർ പി.​വി. പ്ര​ദീ​പ്കു​മാ​ർ, എ​ഡി​എ​സ് പ്ര​തി​നി​ധി കു​ഞ്ഞു​മോ​ൾ മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.