ഓ​ട്ടോ​ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Friday, June 5, 2020 10:14 PM IST
ചെ​ങ്ങ​ന്നൂ​ർ : നി​യ​ന്ത്ര​ണം വിട്ട ഓ​ട്ടോ​ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു.കാ​ര​യ്ക്കാ​ട് അ​രീ​ക്ക​ര കു​ഴീ​ക​ളീ​ക്ക​ൽ അ​ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏഴിന് ​കാ​ര​ക്കാ​ട് -അ​രീ​ക്ക​ര പ​റ​ങ്ങ​ഴ മോ​ടി​യി​ൽ റോ​ഡി​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങു​ന്പോ​ൾ നി​യ​ന്ത്ര​ണം​ വിട്ടു 11 അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​ക്ക് ഒാട്ടോ മറിയുക യായിരുന്നു. പ​രി​ക്കേ​റ്റ അ​ജ​യ​നെ ഉ​ട​ൻ ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഭാ​ര്യ :സു​മ.മ​ക്ക​ൾ : അ​ഞ്ചു,അ​ഖി​ൽ.മ​രു​മ​ക​ൻ: ലി​വി​ൻ. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.