ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Friday, June 5, 2020 10:16 PM IST
കാ​യം​കു​ളം: ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.​കാ​യം​കു​ളം പ​ത്തി​യൂ​ർ കീ​രി​ക്കാ​ട് കൊ​പ്പാ​റ​യി​ൽ ശ​ക്ത​ന്‍റെ മ​ക​ൻ ശം​ഭു ശ​ക്ത​ൻ (26), കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് വീ​ന​സി​ൽ വി​ശ്വം​ഭ​ര​‍ന്‍റെ മ​ക​ൻ സ​ഞ്ജീ​വ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ഇ​രു​വ​രും എ​ൻജിനിയ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് നി​ൽ​ക്കു​ക​യാ​യി​രു​ന്നു .

കെ ​പി റോ​ഡി​ൽ ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് ആ​യി​രം​കു​ന്നി​ൽ ഇ​ന്ന​ലെ ഉച്ചകഴി ഞ്ഞു മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ഇ​വ​ർ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലും സ​മീ​പ​ത്തെ മ​തി​ലി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ശം​ഭു​വി​ന്‍റെ അമ്മ :ന​വ ശ​ക്ത​ൻ . സ​ഹോ​ദ​ര​ൻ: വി​ഷ്ണു. സ​ഞ്ജീ​വി​ന്‍റെ അമ്മ: ക​ല. സ​ഹോ​ദ​രി: ശി​ൽ​പ്പ.