പു​തു​ത​ല​മു​റ പ്ര​കൃ​തി സം​ര​ക്ഷ​ക​രാ​കണം: ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, June 5, 2020 10:25 PM IST
പു​ന്ന​മൂ​ട്: മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യ​തു മൂ​ലം​ സ​മൂ​ഹം ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണെ​ന്നും ഇ​തി​നെ അ​തി​ജീ​വി​ക്കാ​ൻ പു​തു​ത​ല​മു​റ പ്ര​കൃ​തി സം​ര​ക്ഷ​ക​രാ​യി മാ​റ​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എം​സി​എ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ചെ​ങ്ങ​ന്നൂ​ർ മ​ല​ങ്ക​ര കത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​സി​എ ഭ​ദ്രാ​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ൽ, ഫാ. ​ചെ​റി​യാ​ൻ മാ​യി​ക്ക​ൽ, ഫാ. ​ജോ​ണ്‍ ഐ​ക്ക​ര, സി​ജു റോ​യ്, വ​ർ​ഗീ​സ് മാ​ത്യു, സ​തീ​ഷ് തോ​മ​സ്, ജി​ഷി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.