മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണ സ​മി​തി
Friday, June 5, 2020 10:25 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണസ​മി​തി യോ​ഗം ചേ​ർ​ന്ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. പ്ര​കൃ​തി​ക്ഷോ​ഭ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​വും അ​പാ​യ​വും ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​വും സം​യോ​ജി​ത​വു​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണസ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും എ​ല്ലാ ന​ട​പ​ടി​ക​ളും. ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ​ഴു​ത​ട​ച്ച​വി​ധ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി നേ​രി​ടു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ട​ൻ മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കും.

എ​മ​ർ​ജ​ൻ​സി
റി​സ്റ്റൊ​റേ​ഷ​ൻ ടീം

​വൈ​ദ്യു​തി ത​ട​സ​വും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ എ​മ​ർ​ജ​ൻ​സി റി​സ്റ്റൊ​റേ​ഷ​ൻ ടീം (​ഇ​ആ​ർ​ടി) എ​ന്ന​ പേ​രി​ൽ അ​ടി​യ​ന്ത​ര സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​താ​യി കെഎസ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദ്ര​വി​ച്ച ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന​തും അ​പ​ക​ട​ക​ര​മാ​യരീ​തി​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചി​ല്ലക​ൾ വെ​ട്ടി​മാ​റ്റു​ന്ന​തും താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​ത ക​ന്പി​ക​ൾ ഉ​യ​ർ​ത്തു​ന്ന​തും ത​ക​രാ​റി​ലാ​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, വൈ​ദ്യു​ത ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തു​മു​ൾ​പ്പെ​ടെ ജോ​ലി​ക​ൾ അ​ടി​യ​ന്തര​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കെഎസ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
അ​പാ​യ​ക​ര​മാ​യ വി​ധ​ത്തി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി​യ​താ​യി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽനി​ന്ന് വെ​ള്ളം പ​ന്പു​ചെ​യ്തു മാ​റ്റാ​നു​ള്ള ഡീ ​വാ​ട്ട​റിം​ഗ് പ​ന്പു​ക​ൾ ര​ണ്ടെ​ണ്ണം സു​സ​ജ്ജ​മാ​യു​ണ്ട്. നാ​ലെ​ണ്ണ​ത്തി​ന്‍റെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും വാ​ട്ട​ർ ആം​ബു​ല​ൻ​സു​ക​ളും ഉ​പ​ക​ര​ണ, സാ​ധ​ന സാ​മ​ഗ്രി​ക​ളും ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കും.

നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ

ജി​ല്ല​യി​ലെ മു​ഴു​വ​ൻ തോ​ടു​ക​ളി​ലെ​യും ആ​റു​ക​ളി​ലെ​യും ത​ട​സ​ങ്ങ​ൾ നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്തു വ​രി​ക​യാ​ണെ​ന്ന് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 81 തോ​ടു​ക​ൾ ഇ​തി​ന​കം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​രി​ച്ചി​ട്ടു​ണ്ട്. ബോ​ട്ട് ഗ​താ​ഗ​ത​മു​ള്ള ചാ​ലു​ക​ളു​ടെ ആ​ഴം കൂ​ട്ടു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
തോ​ട്ട​പ്പ​ള്ളി, ത​ണ്ണീ​ർ​മു​ക്കം, അ​ന്ധ​കാ​ര​ന​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. വീ​യ​പു​രം മു​ത​ൽ തോ​ട്ട​പ്പ​ള്ളി വ​രെ​യു​ള്ള 11 കി​ലോ​മീ​റ്റ​ർ വ​രെ ലീ​ഡി​ംഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യും എ​ക്ക​ലും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യും വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി. തോ​ട്ട​പ്പ​ള്ളി​യി​ൽ മ​ണ​ൽ നീ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഡ്ര​ഡ്ജ​റു​ക​ൾ ഉ​പ​യോ​ഗി​ക്കും. അ​പ്സ്ട്രീ​മി​ലെ ഡ്ര​ഡ്ജ് ചെ​യ്ത മ​ണ​ൽ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. തോ​ട്ട​പ്പ​ള്ളി​യി​ൽ നേ​രി​ട്ട് മേ​ൽ​നോ​ട്ട​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ദ്യോ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ​
ക്യാ​ന്പു​ക​ൾ

പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മു​ൻ​കൂ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശം കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗം എ​ളു​പ്പ​ത്തി​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക കെ​ട്ടി​ട​മൊ​രു​ക്കും.
ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ട്രോ​ളിം​ഗി​നും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​യെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തീ​ര​ത്തി​ന് അ​ൻ​പ​തു​മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, എ​ഡി​എം ജെ ​മോ​ബി, ഡി​എം​ഒ എ​ൽ. അ​നി​ത​കു​മാ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ​ഏ​ബ്ര​ഹാം, ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.