അ​ന്താ​രാ​ഷ്‌ട്ര വെ​ബ്നാ​ർ സം​ഘ​ടി​പ്പി​ച്ചു
Friday, June 5, 2020 10:25 PM IST
എ​ട​ത്വ: നെ​ത​ർ​ലൻ​ഡ് കൃ​ഷി​രീ​തി​യി​ൽനി​ന്ന് കു​ട്ട​നാ​ടി​ന് എ​ന്തു പ​ഠി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ ​എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ അ​ന്താ​രാ​ഷ്‌ട്ര ഓ​ണ്‍​ലൈ​ൻ വെബ്നാർ ന​ട​ന്നു. നെ​ത​ർ​ലൻ​ഡി​ലെ  ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വേ​ണു രാ​ജാ​മ​ണി​യാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. കു​ട്ട​നാ​ടി​ന്‍റെ ​സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ പു​ത്ത​ൻ മാ​തൃ​ക​യും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ ​മേ​ഖ​ല​ക​ളി​ൽ നെ​ത​ർ​ലൻഡുമാ​യി കു​ട്ട​നാ​ട് ബ​ന്ധം സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​കത​യെ​പ്പ​റ്റി അദ്ദേ​ഹം ​സം​സാ​രി​ച്ചു.
യൂ​റോ​പ്പി​ലെ ന​ഗ​ര ഭൂ​പ്ര​ദേ​ശ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ. രാ​കേ​ഷ് വെബിനാ​ർ ന​യി​ച്ചു. 1953 ൽ ​നെ​ത​ർ​ലൻ​ഡ് നേ​രി​ട്ട പ്ര​ള​യ ​ശേ​ഷം അ​വ​ർ ആ​വി​ഷ്ക​രി​ച്ച പ്ര​ള​യ നി​വാ​ര​ണ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും കു​ട്ട​നാ​ടി​ന് ഏ​റെ പ​ഠി​ക്കാ​നു​ണ്ട് എ​ന്ന് അദ്ദേ​ഹം ​പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ജു​ബി​ൻ ആ​ന്‍റ​ണി, ഡോ. ​ഇ​ന്ദു​ലാ​ൽ ജി, ​കോ​ള​ജ് ലൈ​ബ്രറേ​റി​യ​ൻ ​ഫാ. ടി​ജോ​മോ​ൻ ​പി. ഐ​സ​ക് എ​ന്നി​വ​ർ ​നേ​തൃ​ത്വം ന​ൽ​കി.