കൃ​ഷി ന​ട​ന്നി​ല്ല, നാ​ട്ടു​കാ​ർ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ
Monday, June 29, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 42 ഏ​ക്ക​റുള്ള ന​നാ​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ 40 വീ​ട്ടു​ക​ർ വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. കൃ​ഷി ന​ട​ക്കാ​ത്ത​തു​മൂ​ല​മാ​ണ് വെ​ള്ള​ക്കെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​യു​ടെ പി​ടി​വാ​ശി മൂ​ല​മാ​ണ് ര​ണ്ടാംകൃ​ഷി ന​ട​ക്കാ​ത്ത​തെ​ന്ന് മ​റ്റു ക​ർ​ഷ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു.
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്ത​ാത്തതും മോ​ട്ടോ​ർ ത​റ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തും കൊ​ണ്ടാ​ണ് കൃ​ഷിയി​റ​ക്കാ​ത്ത​തെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​നെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. കൃ​ഷി​ഭൂ​മി ത​രി​ശാ​യി ഇ​ട​രു​തെ​ന്ന് കൃ​ഷിവ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടാ​ക്കി​യ​ത്. ഇ​തു​മൂ​ലം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഏ​ക്ക​ർ ക​ണ​ക്കി​ന് ക​ര​ക്കൃ​ഷി​യാ​ണ് ന​ശി​ക്കു​ന്ന​ത്. കൃ​ഷി ന​ട​ന്നി​ല്ലെ​ങ്കി​ലും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്ക​ണ​മെ​ന്നും ജി​ല്ലാ കൃ​ഷി ഓ​ഫീസ​ർ ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.