ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ
Monday, June 29, 2020 10:54 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ സ്ഥാ​പി​ച്ചു.
ഇ​ൻ​ഫ്രാ​റെ​ഡ് സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ഡി​സ്പെ​ൻ​സ​ർ സം​വി​ധാ​ന​ത്തി​ൽ കൈ​ക​ളു​ടെ ച​ല​നം അ​ടി​സ്ഥാ​ന​മാ​ക്കി സാ​നി​റ്റൈ​സ​ർ കൃ​ത്യ​മാ​യ അ​ള​വി​ൽ കൈ​ക​ളി​ലേ​ക്കു വീ​ഴു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ എ​ത്തി​ച്ച​ത്.