ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്നു
Tuesday, June 30, 2020 9:39 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം-​പ​ള്ളി​പ്പു​റം ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന പാ​റ​ശേ​രി തോ​ട്, നെ​ടി​യാ​ടി ചാ​ല്, കു​റ്റി​യാ​ഞ്ഞി​ലി​ക്ക​ൽ തോ​ട്, കു​റ​വ​ൻ തോ​ട് എ​ന്നി​വ ശു​ചി​യാ​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്തെ മു​ന്നി​ൽ​ക​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് തോ​ടു​ക​ൾ ശു​ചി​യാ​ക്കു​ന്ന​ത്.

25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണം. പ​ത്താം വാ​ർ​ഡി​ലെ കു​റ​വ​ൻ തോ​ട്ടി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ തോ​ടു​ക​ൾ ക​രക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ പോ​കേ​ണ്ടിവ​ന്നി​രു​ന്നു. വേ​ന്പ​നാ​ട് കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന മു​ഴു​വ​ൻ തോ​ടു​ക​ളും എ​ത്ര​യും പെ​ട്ടെ​ന്നു വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​ലൂ​ടെ വെ​ള്ള​പ്പൊ​ക്കം ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ സു​രേ​ന്ദ്ര​ൻ, വാ​ർ​ഡം​ഗം ശ​ശി​ക​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ഗീ​താ​കു​മാ​രി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഓ​ഫീ​സ​ർ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.