ന​വീ​ക​രി​ച്ച റോ​ഡു​ക​ളും ഉ​ദ്ഘാ​ട​നം
Tuesday, June 30, 2020 9:39 PM IST
മാ​ന്നാ​ർ: കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 121 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​വീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. വി​യ​പു​രം മാ​ന്നാ​ർ റോ​ഡ്, പാ​ണ്ട​നാ​ട് മി​ത്ര​മ​ഠം പാ​ല​ച്ചു​വ​ട് റോ​ഡ്, കു​ട്ട​ന്പേ​രൂ​ർ കോ​യി​ക്ക​ൽ മു​ക്ക് എ​ന്നീ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. നാ​യ​ർ സ​മാ​ജം സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ടി.​ടി. ഷൈ​ല​ജ, ശി​വ​ൻ​കു​ട്ടി ഐ​ലാ​ര​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ര​ഘു​നാ​ഥ്, ഷൈ​നാ ന​വാ​സ്, ചാ​ക്കോ കൈ​യ്യ​ത്ര, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സ്ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​വി​നു, പി.​ബി. വി​മ​ൽ, എം.​എ​സ്. സ​ഞ്ചി​ൻ, വി.​എ. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജൂ​ലൈ ആ​റി​നു രാ​വി​ലെ 9.30നു ​ന​വീ​ക​രി​ച്ച മൂ​ന്നു റോ​ഡു​ക​ളും, സി​ഗ്ന​ൽ ലൈ​റ്റു​ക​ളും സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ക്കും.