പ​ഠ​നനി​ല​വാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​രു​ത​ൽ സ്പ​ർ​ശം
Tuesday, June 30, 2020 9:39 PM IST
ആ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ യു​പി സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ​ഠ​ന​നി​ല​വാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ൾ​ക്കാ​യി ‘മാ​ന​സ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യു​മാ​യി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത്.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു​സ്കൂ​ളു​ക​ളി​ലെ പ​ഠ​ന നി​ല​വാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പൊ​ള്ളേ​ത്തൈ യു​പി സ്കൂ​ൾ, പൂ​ങ്കാ​വ് സ്കൂ​ൾ, വി​വി​എ​സ് പാ​തി​രാ​പ്പ​ള്ളി, ശ്രീ ​ചി​ത്തി​രതി​രു​നാ​ൾ യു​പി സ്കൂ​ൾ, കാ​ട്ടൂ​ർ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ഡോ​ക്ട​റാ​യ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ന​സ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​ഠ​ന നി​ല​വാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​നാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എം​എ​സ്ഡ​ബ്ല്യു​ക്കാ​രാ​യ അ​ഞ്ചു വ​നി​താ അ​ധ്യാ​പ​ക​രെ​യും ഓ​രോ സ്കൂ​ളി​ലും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഡോ. ​ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക്ലാ​സും അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.
ഓ​രോ സ്കൂ​ളു​ക​ളി​ലും ഒ​രു മ​ണി​ക്കൂ​ർ എ​ന്ന നി​ല​യി​ൽ എ​ല്ലാ ദി​വ​സ​വും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ലാ​സും ന​ൽ​കു​ന്നു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​രി​ൽനി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് മാ​ന​സ​യ്ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ തി​ല​ക​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ​രി​ശീ​ല​നം ന​ൽ​കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് മാ​സം 10,000 രൂ​പ​യും പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്നു​ണ്ട്.