ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു
Tuesday, June 30, 2020 9:39 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റ​ൽ, ഫി​നാ​ൻ​സ്, പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ, ചൊ​വ്വാ​ഴ്ച​ക​ളി​ൽ ടാ​ക്സ്, അ​ഭി​മു​ഖം സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, വ്യാ​ഴാ​ഴ്ച​ക​ളി​ൽ ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് ഓ​ഫീ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.
ബു​ധ​നാ​ഴ്ച ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ഉ​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. പ​ര​മാ​വ​ധി അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ് അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2253160.

മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം​വീ​ണ് വീ​ടു ത​ക​ർ​ന്നു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ കാ​ട്ടു​വേ​ലി​യ​ക​ത്ത് സി​റി​ളി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത.് ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ടി​ന്‍റെ മു​ക​ളി​ലേക്കു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സി​റി​ൾ ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.