കാ​യം​കു​ള​ത്ത് 25 പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, June 30, 2020 9:42 PM IST
കാ​യം​കു​ളം: സ​സ്യ​മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​ടെ ഭാ​ര്യ​ക്കും ഇ​വ​രു​ടെ പി​താ​വി​നും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​യം​കു​ളം ന​ഗ​രം അ​തീ​വ ജാ​ഗ​ത​യി​ലാ​യി.
പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​യാ​​യ ആ​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും, ഒ​പ്പം ഇ​വ​രു​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​രും ഉ​ൾ​പ്പെടെ 25 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ത്തി. ഇ​വ​രു​ടെ വീ​ടു​ൾ​പ്പെ​ടു​ന്ന കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ നാ​ല്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക‌്ട​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഈ ​വാ​ർ​ഡു​ക​ളി​ൽ പോ​ലീ​സ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വാ​ർ​ഡ് നാ​ലി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും നി​യ​ന്ത്ര​ണ​വും ലം​ഘി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു. മ​ത്സ്യ വി​പ​ണന കേ​ന്ദ്രം ഉ​ൾ​പ്പെടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മം ഉ​ണ്ടാ​യി.
തു​ട​ർ​ന്ന് കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സീ​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​ടെ ഭാ​ര്യാപി​താ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്. കൂ​ട്ടി​രു​ന്ന മ​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​യം​കു​ളം സ​സ്യ​മാ​ർ​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​ച്ച​ക്ക​റി എ​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.