ജി​ല്ല​യി​ൽ എ​ട്ടു​ പേ​ർ​ക്കുകൂ​ടി​ കോ​വി​ഡ്; ഒ​ന്പ​തു​ പേ​ർ രോ​ഗ​മു​ക്ത​ർ
Wednesday, July 1, 2020 10:10 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തുനി​ന്നും ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽനി​ന്നും എ​ത്തി​യ​താ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ മ​ക​ൾ (45), കു​വൈ​റ്റി​ൽനി​ന്നും 14ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ പാ​ല​മേ​ൽ സ്വ​ദേ​ശി, 15ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ പാ​ണ്ട​നാ​ട് സ്വ​ദേ​ശി, മ​സ്ക​റ്റി​ൽ നി​ന്നും 19ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ രാ​മ​ങ്ക​രി സ്വ​ദേ​ശി, ദ​മാ​മി​ൽനി​ന്നും 14ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ ദേ​വി​കു​ള​ങ്ങ​ര സ്വ​ദേ​ശി, യ​മ​നി​ൽനി​ന്നും 25ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ​ പ​ത്തി​യൂ​ർ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും 11ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​നി, ഷാ​ർ​ജ​യി​ൽനി​ന്നും 14ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ പു​ന്ന​പ്ര സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടു​പേ​രെ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലും ആ​റു​പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 175പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ ഒ​ന്പ​തു​പേ​ർ രോ​ഗ​മു​ക്ത​രാ​യി. മും​ബൈ​യി​ൽനി​ന്നും എ​ത്തി​യ മു​തു​കു​ളം സ്വ​ദേ​ശി, കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ ആ​ല, മു​ള​ക്കു​ഴ സ്വ​ദേ​ശി​ക​ൾ, കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി, ബു​ധ​നൂ​ർ സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ പു​ന്ന​പ്ര സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ൽനി​ന്നും എ​ത്തി​യ ത​ഴ​ക്ക​ര സ്വ​ദേ​ശി​നി, അ​ബു​ദാ​ബി​യി​ൽനി​ന്നും​ എ​ത്തി​യ മാ​ന്നാ​ർ സ്വ​ദേ​ശി​നി എ​ന്നി​വ​രാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്.

ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 7026 ആ​യി. ഇ​ന്ന​ലെ എ​ട്ടു​പേ​രെ കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 210 ആ​യി.​ ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 301 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ പു​തു​താ​യി ക്വാ​റന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​ത്. 369 പേ​രെ ഒ​ഴി​വാ​ക്കി. 106 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ​പ്പോ​ൾ 206 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി. 178 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.