വെ​ള്ളാ​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച്
Wednesday, July 1, 2020 10:11 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ഹേ​ശ​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​വും മ​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ഴി​മ​തി​യും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​ച്ച് സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും കു​ടും​ബ​വും എ​സ്എ​ൻ​ഡി​പി​യു​ടെ എ​ല്ലാ സ്ഥാ​ന​മാ​ന​ങ്ങ​ളും രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു മാ​ർ​ച്ച്. ധ​ർ​മ​വേ​ദി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മു​ഖം ച​ന്ദ്ര​ബോ​സ്, സി.​എ​സ്. നി​ഷാ​ന്ത്, പ്ര​താ​പ​ൻ വ​യ​ലാ​ർ, ശി​വ​പ്ര​സാ​ദ്, സൗ​ത്ത് ഇ​ന്ത്യ​ൻ വി​നോ​ദ്, പി.​ ച​ന്ദ്ര​മോ​ഹ​ൻ, പി.​എ​സ്. രാ​ജീ​വ്, സി.​എ​സ്. ഋ​ഷി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.