കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യോ​ജ​കമ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തി
Wednesday, July 1, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് -19 വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ​യും ത​ട​യു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി നി​യ​മ​സ​ഭാ നി​യോ​ജ​കമ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​തി​നു ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​ദേശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. യോ​ഗം ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഡെ​പ്യൂ​ട്ടി​ ക​ള​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. സ​മൂ​ഹവ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ബ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഇ​ല്ലാ​ത്ത പി​എ​ച്ച്സി​ക​ളി​ൽ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. പോ​ലീ​സു​കാ​ർ ക​ട​ക​ളി​ലും നി​ര​ത്തു​ക​ളി​ലും അ​നാ​വ​ശ്യ​മാ​യി എ​ത്തു​ന്ന ആ​ളു​ക​ളെ സ്ഥി​തി​ഗ​തി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​വാ​നും ക​ട​ക​ളി​ൽ ഒ​രേസ​മ​യം അ​ഞ്ചി​ല​ധി​കം ആ​ൾ​ക്കാ​രി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​വാ​നും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കു​വാ​നും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​തോ​ടൊ​പ്പം ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ​ക്ക് പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
കോ​വി​ഡ് കെ​യ​ർ സെ​ന്‍ററുക​ളി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ശു​ചി​ത്വമി​ഷ​ൻ വ​ഴി ക​ണ്ടെ​ത്താ​നും തൊ​ഴി​ലാ​ളി​ക​ൾ കു​റ​വു​ള്ള പ​ക്ഷം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രി​ൽ സ​ന്ന​ദ്ധ​രാ​യ​വ​രെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മാ​ർ​ച്ച് മു​ത​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ലു​ക​ളു​ടെ തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ, മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ബി​ഡി​ഒ​മാ​ർ, പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല നി​യ​മ​സ​ഭാ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ളക്ട​ർ(​എ​ൽ​എ) അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ത്ത​ല ബോ​യ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു .

ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ പ്ര​തി​നി​ധി സി.​എം. ച​ന്ദ്ര​ബോ​സ് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല മാ​ർ​ക്ക​റ്റി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ഹോ​സ്റ്റ​ൽ റൂ​മു​ക​ളി​ൽ ആ​വ​ശ്യ​മാ​യ താ​ത്കാ​ലി​ക പ​വ​ർ പോ​യി​ന്‍റ് ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ലു വാ​ർ​ഡു​ക​ളി​ലാ​യി 62 ബെ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ഹോം ​ക്വാ​റ​ന്‍റൈനി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ക​ല്യാ​ണം പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ൽ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി, ആ​യു​ർ​വേ​ദം വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ചു​ള്ള പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്കുവേ​ണ്ട പ​രി​ച​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രെ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.