കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ നി​ശ്ച​യി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Wednesday, July 1, 2020 10:11 PM IST
ആ​ല​പ്പു​ഴ: ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ണെ​ന്നും ഇ​തി​ൽ വ്യ​ക്തി​ക​ൾ​ക്ക് വി​വേ​ച​നാ​ധി​കാ​രം ഇ​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈൻ സൗ​ക​ര്യ​മു​ള്ള​വ​ർ ക​ഴി​വ​തും വീ​ടു​ക​ളി​ൽ താ​മ​സി​ക്ക​ണം. വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ല എ​ന്ന് അ​തതു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം സൗ​ക​ര്യം ന​ൽ​കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ക്കു​ന്ന കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റാ​ൻ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ത​യാ​റാ​ക​ണം. ഓ​രോ വ്യ​ക്തി​യു​ടെ​യും ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി തീ​രു​ന്പോ​ഴോ ആ ​വ്യ​ക്തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്പോ​ഴോ അ​തതു റൂ​മു​ക​ളും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ പ​രി​സ​ര​വും അ​ണു​ന​ശീ​ക​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഏ​തെ​ങ്കി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.