ചെളിയും വെള്ളവും നിറഞ്ഞ് ഗ്രാമീണ റോഡ്
Thursday, July 2, 2020 10:31 PM IST
മ​ങ്കൊ​മ്പ് : ഒ​രു നാ​ടു മു​ഴു​വ​ൻ ഗ​താ​ഗ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​നോ​ട് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ മൂ​ന്നു​ക​ളം മു​ത​ൽ വൈ​ശ്യം​ഭാ​ഗം പ​ള്ളി വ​രെ​യു​ള്ള റോ​ഡി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്.

പ​ടി​ഞ്ഞാ​റെ തു​മ്പൂ​രം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ഇ​പ്പോ​ൾ ചെ​ളി​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം വി​ഷ​മി​ക്കു​ന്ന​ത്. നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ വെ​ള്ളം ക​യ​റു​ന്ന റോ​ഡി​ൽ മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ളി​യും വെ​ള്ള​വു​മാ​ണ്. ക​ഴി​ഞ്ഞ​യി​ടെ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ബ​ണ്ടു സം​ര​ക്ഷ​ണം ന​ട​ന്നി​രു​ന്നു. പി​ന്നീ​ട് മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ ബ​ണ്ടു​നി​ർ​മാ​ണ​ത്തി​നി​റ​ക്കി​യ ചെ​ളി​യും റോ​ഡി​ൽ ഒ​ഴു​കി​യെ​ത്തി​ത്തു​ട​ങ്ങി. നൂ​റു​ക​ണ​ക്കി​നു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ക​ഞ്ഞി​പ്പാ​ടം-​മ​ണ​പ്ര റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നാ​ൽ ക​ഞ്ഞി​പ്പാ​ട​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
ചെ​ളി നി​റ​ഞ്ഞ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് പ​തി​വാ​യി അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ ചെ​ളി​യി​ൽ താ​ഴ്ന്നു​പോ​കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. വൈ​ശ്യം​ഭാ​ഗ​ത്തു നി​ന്നും പ്ര​ധാ​ന​റോ​ഡി​ലേ​ക്കും, ച​മ്പ​ക്കു​ള​ത്തേ​യ്ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​ധി​ക​വും ഇ​തു​വ​ഴി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം റോ​ഡി​നു വ​ശ​ത്തെ തോ​ട് വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ടി​നി​രു​വ​ശ​വും ക​യ​ർ ഭൂ​വ​സ്ത്ര​വും വി​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​നി​ട​യി​ലൂ​ടെ ചെ​ളി​യും വെ​ള്ള​വും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഭൂ​വ​സ്ത്രം വി​രി​ക്കാ​നെ​ത്തി​യ തു​ക റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ദു​രി​ത​യാ​ത്ര​യ്ക്കു അ​റു​തി​വ​രു​മാ​യി​രു​ന്നെ​ന്നാ​ണ് ന​പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.