ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​ക്ക് കോ​വി​ഡ് ബാധയെ​ന്ന് സൂ​ച​ന
Thursday, July 2, 2020 10:31 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​ക്കും കോ​വി​ഡ് ബാ​ധി​ച്ച​താ​യി സൂ​ച​ന. ര​ണ്ടു ദി​വ​സ​മാ​യി പ്ര​സ​വ വാ​ര്‍​ഡി​ലു​ള്ള യു​വ​തി പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി​യാ​ണ്. ഇ​തോ​ടെ ഇ​വ​രെ പ​രി​ശോ​ധി​ച്ച മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര​ട​ക്കം 15 ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി. പ്ര​സ​വ വാ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ഭാ​ഗി​ക​മാ​യി ക്ര​മ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച സ്ര​വ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.
പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്തും ജാ​ഗ്ര​ത നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ട്. യു​വ​തി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നും നി​രീ​ക്ഷ​ണ​ത്തി​നും ആ​രോ​ഗ്യ വ​കു​പ്പു ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. യു​വ​തി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.
പ്ര​സ​വ വാ​ര്‍​ഡി​ലു​ള്ള​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ആ​രോ​ഗ്യ റ​വ​ന്യൂ വ​കു​പ്പ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.